Skip to main content

മികച്ച ഡിസ്‌പ്ലെയുമായി ഗാലക്സി ഓൺ 8 (Galaxy On 8)


ബജറ്റ് ഫോൺ നിരയിലേക്ക് 2016 ഒക്ടോബറിൽ  സാംസങ് അവതരിപ്പിച്ച മോഡലാണ് ഗാലക്‌സി ഓൺ 8
(Samsung Galaxy On 8). 5.5 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീനാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത.

രൂപകൽപന പൂർണമായും ഗാലക്‌സി ജെ 7 2016 ന്റേതാണെന്നു പറയാം. മെറ്റൽ ഫ്രയിമോടുകൂടിയ പ്ലാസ്റ്റിക് ബോഡിയാണ് ഇതിനുള്ളത്. ജെ 7  2016 ന്റെ പരിഷ്കരിച്ച മോഡലാണ് ഗാലക്‌സി ഓൺ 8. 1.6 GHz ക്വാഡ് കോർ എക്സിനോസ് പ്രോസസ്സർ കരുത്തേകുന്ന ഈ ഫോണിന് 3 ജിബിയാണ് റാം. ആൻഡ്രോയിഡ് 6.0 മാർഷ്മാലോയിൽ പ്രവർത്തിക്കുന്ന ഫോൺ 7.0 ന്യുഗട്ടിലേക്ക് അപ്ഡേറ്റ് ചെയ്യാനും സാധിക്കും. 1.9 അപ്പർച്ചറുള്ള 13 എം.പി. പിൻ ക്യാമറയും ഫ്‌ളാഷോടുകൂടിയ 5  എം.പി. മുൻ ക്യാമറയും ഈ ഫോണിനുണ്ട്.

3300 mAh പുറത്തെടുക്കാവുന്ന ബാറ്ററിയും 16 ജിബി ഇന്റെണൽ മെമ്മറിയും ആണ് ഇതിന്റെ മറ്റു പ്രത്യേകതകൾ. 256 ജി ബി വരെയുള്ള മെമ്മറി കാർഡ് ഉപയോഗിച്ചു സ്റ്റോറേജ് വർധിപ്പിക്കാവുന്നതാണ്.

ഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന ഗാലക്‌സി ഓൺ 8  ന്റെ വില 12090 രൂപയാണ്. സാംസങ് സ്റ്റോറുകളിലും പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും ഇത് ലഭ്യമാണ്.

Comments

Popular posts from this blog

ജെ സീരിസിലെ കരുത്തൻ -ഗാലക്സി ജെ 7 പ്രോ / Samsung Galaxy J7 Pro

സാംസങ് മിഡ് റേഞ്ച് സീരീസിലെ ഏറ്റവും മികച്ച ഫോണായ ഗാലക്സി ജെ 7 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു.

സ്വാഗതം - Welcome post

സ്വാഗതം, മികച്ച ഫോണുകളും ടാബ്ലെറ്റുകളും മറ്റു അനുബന്ധ ഉപകരണങ്ങളും തിരഞ്ഞെടുക്കാനായി മലയാളികളെ സഹായിക്കുന്നതിനാണ് ഈ വെബ്സൈറ്റ്. മൊബൈൽ ഫോൺ റിവ്യൂവിനൊപ്പം നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും ഈ വെബ്സൈറ്റ് നിങ്ങളെ സഹായിക്കും. സാധാരണ റിവ്യൂ വെബ്സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ഫോണിനെ പറ്റി അറിയേണ്ടതെല്ലാം ഉള്പെടുത്തിക്കൊണ്ടായിരിക്കും ഈ വെബ്സൈറ്റ് പ്രവർത്തിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ അറിയിക്കുക. -------Owner  owner.nallaphone@gmail.com