സാംസങ് മിഡ് റേഞ്ച് സീരീസിലെ ഏറ്റവും മികച്ച ഫോണായ ഗാലക്സി ജെ 7 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു.
മികച്ച ദൃശ്യാനുഭവം നൽകുന്ന 5.5 ഇഞ്ച് സൂപ്പർ അമോലെഡ് സ്ക്രീൻ, മുൻഭാഗത്തും പിൻഭാഗത്തും 13 MP ക്യാമറ, 3600 mAh ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.
ജെ ശ്രേണിയിലെ മറ്റു ഫോണുകളെ അപേക്ഷിച്ച് ഫിംഗർപ്രിന്റ് സ്കാനർ, കോമ്പസ്, ഗൈറോസ്കോപ്പ് തുടങ്ങി അത്യാവശ്യമുള്ള എല്ലാ സെൻസറുകളും ഈ ഫോണിൽ സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസങ് ടച്ച് വിസ് ഇന്റർഫേസിൽ ആൻഡ്രോയിഡ് 7.1 നൗഗട്ടിലാണ് ഗാലക്സി ജെ 7 പ്രോ പ്രവർത്തിക്കുന്നത്.
അലുമിനിയം മെറ്റൽ ബോഡിയും ആന്റിന ലൈനുകളോടുകൂടിയ പിൻഭാഗവുമുള്ള പുതിയ ഡിസൈൻ ഫോണിനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.
64 GB ഇന്റെര്ണല് മെമ്മറിയുള്ള ഈ ഫോണിൽ 128 GB വരെയുള്ള മെമ്മറി കാർഡ് ഉപയോഗിച്ച സ്റ്റോറേജ് വർദ്ധിപ്പിക്കാം. 1.6 GHz ഒക്ട കോർ പ്രോസസ്സർ കരുത്തേകുന്ന ഫോണിൽ NFC, സാംസങ് പേ, ആൾവെയ്‌സ് ഓൺ ഡിസ്പ്ലേ എന്നീ സൗകര്യങ്ങളും ലഭ്യമാണ്. ഒരേസമയം 2 സിം കാർഡുകളും ഒരു മെമ്മറി കാർഡും ഇതിൽ ഉപയോഗിക്കാം.
ഗോൾഡ്, ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളറുകളിൽ പുറത്തിറങ്ങുന്ന ഗാലക്സി ജെ 7 പ്രോയുടെ വില 20900 രൂപയാണ്. പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും റീറ്റെയ്ൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്.

Comments
Post a Comment